ഇന്‍സ്റ്റാഗ്രാമില്‍ തിളങ്ങി; വയനാട്ടില്‍ നിന്നും സിനിമയിലേക്ക് ഒരു ബാലതാരം കൂടി..!

കല്‍പ്പറ്റ: സുരാജ് വെഞ്ഞാറമൂടും ബാബു ആന്റണിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മദനോത്സവം എന്ന ചിത്രത്തില്‍ബാലതാരമായി വയനാട് സ്വദേശിനിയും. കല്‍പ്പറ്റയില്‍ താമസിക്കുന്ന ഹസ്‌നയുടേയും, സിദ്ദീഖ് താനിക്കാടിന്റേയും മകളും ഡീപ്പോള്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ ജോവല്‍ സിദ്ധീഖാണ് ചലച്ചിത്ര ലോകത്തേക്ക് കാലെടുത്ത് വെച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടിന്റെ മകള്‍ ആയിട്ടാണ് ജോവല്‍ അഭിനയിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ തിളങ്ങിയതോടെയാണ് കുട്ടിക്ക് സിനിമയിലേക്കുള്ള വഴി തെളിഞ്ഞത്. 'എന്നാ താന്‍ കേസ്‌കൊട്' എന്ന ചിത്രത്തിന്റെ സംവിധായകന്‍ രധീഷ് ബാലകൃഷ്ണ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തിറങ്ങി. വിഷു റിലീസ് ആയിട്ടാണ് മദനോത്സവം തിയേറ്ററില്‍ എത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍