വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് കൊടിയേറി; ഇനി ഭക്തജന തിരക്കിന്റെ നാളുകള്‍

മാനന്തവാടി: മാനന്തവാടി വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ഇന്ന് വൈകീട്ട് 5 മണിയോടെ ആദിവാസി മൂപ്പന്‍ കെ.രാഘവന്റെ നേതൃത്വത്തില്‍ ചില്ലകളോടുകൂടിയ പച്ചമുള താഴെ കാവില്‍ എത്തിച്ചു. തുടര്‍ന്ന് ദേവസ്വം അധികൃതര്‍, ട്രസ്റ്റിമാര്‍, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് പാട്ടുപുരയ്ക്ക് സമീപം കൊടിയേറ്റം നടത്തി.ഇതോടൊപ്പം ക്ഷേത്രാവകാശികളായ വേമോത്ത് നമ്പ്യാരുടെയും എടച്ചന നായരുടെ തറയിലും കൊടിയേറി. ഉത്സവം തുടങ്ങി ഏഴാം നാള്‍ ആണ് കൊടിയേറ്റമെന്ന പ്രത്യേക തയും വള്ളിയൂര്‍ക്കാവിനുണ്ട്.
ട്രസ്റ്റിമാരായ ഏച്ചോം ഗോപി ,ടി.കെ.അനില്‍കുമാര്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.ജിതേഷ് ആഘോഷ കമ്മിറ്റി ഭാരവാഹികളായ കെ.സി.സുനില്‍കുമാര്‍, എ.എം.നിഷാന്ത്, സന്തോഷ് ജി.നായര്‍, അശോകന്‍ ഒഴക്കോടി, കെ.പി.സനല്‍കുമാര്‍, നിഖില്‍ പത്മനാഭന്‍ ജീവനക്കാരുടെ പ്രതിനിധി പി.സജ്‌ന എന്നിവര്‍ നേതൃത്വം നല്‍കി.മാര്‍ച്ച് 24ന് ചേരാംങ്കോട്ട് ഇല്ലത്തേക്ക് ഒപ്പനകോപ്പ് കൊണ്ടുവരാനായി പുറപ്പെടും. 25 ന്റ ഒപ്പന വരവും ഒപ്പന ദര്‍ശനവും നടക്കും. അന്ന് നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനം വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ ഉല്‍ഘാടനം ചെയ്യും.27 ന് വൈകും 7 ന് കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരും സംഘവും നയിക്കുന്ന തൃ തായമ്പക അരങ്ങേറും.28 ന് അടിയറ എഴുന്നെള്ളത്ത്വം തുടര്‍ന്ന് ആറാട്ടോടെ രണ്ടാഴ്ച നീണ്ടു നില്‍ക്കുന്ന ആറാട്ട് മഹോത്സവത്തിന് പരിസമാപ്തിയാകും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍