ബലൂണ്‍ വില്‍പ്പനയിലെ തട്ടിപ്പ് നാട്ടുകാര്‍ പിടികൂടി

മാനന്തവാടി: ബലൂണ്‍ തട്ടിപ്പുകാര്‍ മാനന്തവാടി പരിസരത്ത് വീണ്ടും സജീവമായി. വള്ളിയൂര്‍ക്കാവ് ഉത്സവത്തിന്റെ പശ്ചാത്തലത്തിലാണ് ഇതര സംസ്ഥാനക്കാരായ ഇവര്‍ തട്ടിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്. ഊതിവീര്‍പ്പിച്ച വലിയ ബലൂണ്‍ കാണിച്ച് ആകര്‍ഷിപ്പിച്ച ശേഷം ഉപഭോക്താവിന് ഗുണനിലവാരമില്ലാത്തതും, വലുപ്പമില്ലാത്തതുമായ വേറെ തരം ബലൂണുകള്‍ നല്‍കി പറ്റിച്ച് പണം വാങ്ങുകയാണ് ഇവരുടെ രീതി. പത്ത് രൂപ കൊടുത്ത് ബലൂണ്‍ വാങ്ങി വീട്ടിലെത്തി വീര്‍പ്പിക്കുമ്പോഴാണ് കബളിപ്പിക്കപ്പെട്ട കാര്യം പാവം നാട്ടുകാര്‍ മനസ്സിലാക്കുക.പത്ത് രൂപ മാത്രമായതിനാല്‍ പലരും ഇതത്ര കാര്യമാക്കാറില്ല. എന്നാല്‍ മുന്‍ അനുഭവം ഉള്ള ചിലര്‍ ഇന്ന് ഇത്തരം തട്ടിപ്പ് നടത്തിയ ആളെ കൈയ്യോടെ പിടികൂടി. മേലില്‍ ഇതാവര്‍ത്തിക്കില്ലെന്നും, പ്രദര്‍ശിപ്പിക്കുന്ന അതേ തരം ബലൂണുകള്‍ മാത്രമേ വില്‍ക്കുകയുള്ളൂവെന്നും ഉറപ്പ് നല്‍കിയതിനാല്‍ വിട്ടയക്കുകയും ചെയ്തു. മുമ്പ് മാനന്തവാടിയിലടക്കം പല യിടത്തും ഇത്തരം ബലൂണ്‍ തട്ടിപ്പ് നടത്തുന്ന വില്‍പ്പനക്കാരെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ മറ്റും ചര്‍ച്ചയാവുകയും പരാതികള്‍ ഉയര്‍ന്ന് വരുകയും ചെയ്തിരുന്നു. ഉത്സവ പരിസരങ്ങളില്‍ ഇത്തരം തട്ടിപ്പുകാരെ സൂക്ഷിക്കണമെന്നാണ് ഇരയായവര്‍ മുന്നറിയിപ്പ് നല്‍കുന്നത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍