കണ്‍സഷന്‍ കാര്‍ഡുകള്‍ വിതരണം കൈപ്പറ്റണം
ജില്ലയിലെ അംഗീകൃത കോഴ്‌സുകള്‍ക്ക് പ്രൈവറ്റായി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സഷന്‍ കാര്‍ഡുകള്‍ വിതരണത്തിന് തയ്യാറായതായി ആര്‍.ടി.ഒ. അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപന ഉദേ്യാഗസ്ഥര്‍ മുഖേന അതത് ആര്‍.ടി.ഓഫീസുകളില്‍ നിന്ന് ആവശ്യമായ കണ്‍സഷന്‍ കാര്‍ഡുകള്‍ സ്വീകരിക്കേണ്ടതും ആയത് വിദ്യാര്‍ത്ഥികളുടെ ഫോട്ടോയും വിവരങ്ങളും രേഖപ്പെടുത്തി സ്ഥാപന മേധാവി/അധികാരികള്‍ മുഖേന തന്നെ സീല്‍ പതിപ്പിച്ച് തിരിച്ച് വാങ്ങണം. യാതൊരു കാരണവശാലും സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുകയൊ, വിദ്യാര്‍ത്ഥികള്‍ മുഖാന്തിരം കണ്‍സഷന്‍ കാര്‍ഡുകള്‍ നല്‍കുകയൊ ചെയ്യുന്നതല്ല. ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റി/ഗവണ്‍മെന്റ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ് എന്നിവയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ സമയ അംഗീകൃത കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമെ കണ്‍സഷന് അര്‍ഹതയുള്ളു. അപേക്ഷയോടൊപ്പം ഈ വിവരം കാണിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും കണ്‍സഷന്‍ കാര്‍ഡ് ആവശ്യമുള്ള വിദ്യാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ രണ്ട് കോപ്പി വീതവും ആര്‍.ടി. ഓഫീസില്‍ സമര്‍പ്പിക്കണം. ആഗസ്റ്റ് 1 മുതല്‍ പുതിയ കണ്‍സഷന്‍ കാണിക്കേണ്ടതിനാല്‍ ഇതിനു മുമ്പായി എല്ലാ സ്‌കൂള്‍ അധികാരികളും കണ്‍സഷന്‍ കാര്‍ഡുകള്‍ കൈപ്പറ്റണമെന്ന് ആര്‍.ടി.ഒ. എം.മനോഹരന്‍ അറിയിച്ചു.