ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ഡെപ്യൂട്ടേഷന്‍ അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ അസിസ്റ്റന്റ് ഗ്രേഡ്-ഒന്ന് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമബിരുദവും മൂന്നുവര്‍ഷത്തില്‍ കുറയാത്ത സ്ഥിരസേവനദൈര്‍ഘ്യവുമുള്ള കേരള ജുഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സര്‍വ്വീസിലോ മറ്റ് സബോര്‍ഡിനേറ്റ് സര്‍ക്കാര്‍ സര്‍വ്വീസിലോ ഗവ. സെക്രട്ടറിയേറ്റ് ലീഗല്‍ അസിസ്റ്റന്റ് ഗ്രേഡ്-2 തസ്തികയ്ക്ക് സമാനമായ തസ്തികയില്‍ ജോലി ചെയ്യുന്ന ക്ലറിക്കല്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.
ബയോഡേറ്റ, മാതൃവകുപ്പില്‍നിന്നുള്ള എന്‍.ഒ.സി, കെ.എസ്.ആര്‍ പാര്‍ട്ട് ഒന്ന് റൂള്‍ 144 പ്രകാരമുള്ള സ്റ്റേറ്റ്‌മെന്റ്, നിയമബിരുദ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതമുള്ള അപേക്ഷ 2017 ആഗസ്റ്റ് പത്തിനു മുമ്പായി മേലധികാരി വഴി സെക്രട്ടറി, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, വാന്റോസ് ജംഗ്ഷന്‍, തിരുവനന്തപുരം - 695 034 എന്ന വിലാസത്തില്‍ ലഭിക്കണം.