വന്യമൃഗവേട്ട: സംസ്ഥാന സര്‍ക്കാരിന് അനുമതി നല്‍കാം

ഡല്‍ഹി:മനുഷ്യരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വേട്ടയാടാന്‍ അനുവാദം നല്‍കേണ്ടത് കേന്ദ്ര സര്‍ക്കാരല്ലെന്നും സംസ്ഥാന സര്‍ക്കാരാണെന്നും കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ്. സംസ്ഥാനത്ത് പലയിടങ്ങളിലും വന്യമൃഗ ശല്യം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇത്തരം വന്യ മൃഗങ്ങളെ കൊല്ലാന്‍ കേന്ദ്രത്തിന്റെ നിയമ വ്യവസ്ഥകളില്‍ ഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട സിപിഐയുടെ രാജ്യസഭാംഗം പി സന്തോഷ് കുമാറിനാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിന്റെ മറുപടി കിട്ടിയത്. മനുഷ്യനെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ വേട്ടയാടാന്‍ തടസ്സം കേന്ദ്രവും കേന്ദ്ര നിയമങ്ങളും ആണെന്ന് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വാദിക്കുമ്പോഴാണ് ഇതിന് വിരുദ്ധമായി കേന്ദ്രമന്ത്രിയുടെ നിലപാട്.
മൃഗങ്ങളെ കൈകാര്യം ചെയ്യേണ്ടത് പ്രാഥമികമായി സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണെന്ന് മന്ത്രി വ്യക്തമാക്കി. 1972ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം മനുഷ്യ വന്യജീവി സംഘര്‍ഷം നിയന്ത്രിക്കുന്നതിനുള്ള നടപടിയെടുക്കാന്‍ സംസ്ഥാനങ്ങളിലെ ചീഫ് വൈഡ് ലൈഫ് വാര്‍ഡനാണ് അധികാരം ഉള്ളതെന്നും ഇക്കാര്യത്തില്‍ കേന്ദ്ര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍