വയനാടന്‍ സംഗമം 2023; കുടുംബ സംഗമം നടത്തി
അബുദാബി:വയനാട് പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ വയനാടന്‍ സംഗമം 2023 എന്നപേരില്‍ കുടുംബ സംഗമം നടത്തി. അബുദാബി റിക്രിയേഷന്‍ പാര്‍ക്കില്‍ വെച്ച് നടന്ന സംഗമത്തില്‍ അസോസിയേഷന്‍ ചെയര്‍മാന്‍ നവാസ് മാനന്തവാടി അധ്യക്ഷത വഹിച്ചു. ഫെബിന്‍, ഇര്‍ഷാദ്. ദീപ്തി. ഹര്‍ഷല്‍ എന്നിവര്‍ സംസാരിച്ചു. വയനാടന്‍ രീതിയില്‍ വിളമ്പിയ കപ്പയും കാന്താരിയും വയനാടന്‍ കാപ്പിയും സംഗമത്തില്‍ എത്തിച്ചേര്‍ന്നവര്‍ക്ക് ഗൃഹാതുരത്വം ഉണര്‍ത്തി. കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും വരും വര്‍ഷങ്ങളില്‍ വയനാട്ടുകരായ പ്രവാസികള്‍ക്ക് ഉപകാരപ്രദമായ പദ്ധതികളെ കുറിച്ച് ചര്‍ച്ചകളും നടന്നു. അബുദാബിയില്‍ വെച്ചു മരണമടഞ്ഞ കൂട്ടായ്മയുടെ ഭാഗമായിരുന്ന ജിതിന്‍ വര്‍ഗീസിനെ സ്മരിക്കുകയും മൗന പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. വിവിധ മത്സരങ്ങളില്‍ വിജയികളാവവര്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഷീബ ജോണ്‍ നന്ദി പറഞ്ഞു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍