ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം നിലച്ചു, ശേഷം തിരിച്ചുകറങ്ങി: ചൈനയില്‍ നിന്നുള്ള പഠനം
ഭൂമിയുടെ അകക്കാമ്പിന്റെ ഭ്രമണം താത്ക്കാലികമായി നിന്നുപോയതായി സൂചന നല്‍കി പഠനം. അകക്കാമ്പിന്റെ ഭ്രമണം നിലച്ച ശേഷം അത് എതിര്‍ദിശയില്‍ കറങ്ങാന്‍ തുടങ്ങിയെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ചൈനയിലെ പീക്കിംഗ് സര്‍വകലാശാലയിലെ അധ്യാപകനായ ഷിയോഡോങ് സോങിന്റെ നേതൃത്വത്തില്‍ നടന്ന പഠനമാണ് സുപ്രധാന കണ്ടെത്തലുകള്‍ മുന്നോട്ടുവയ്ക്കുന്നത്.
ഭൂമിയുടെ കാമ്പിന് ഏകദേശം ചൊവ്വയുടെ വലിപ്പമാണുള്ളത്. ഭൂമിയുടെ ഉപരിതലത്തില്‍ കാണുന്ന ക്രസ്റ്റില്‍ നിന്നും 3200 മൈല്‍ താഴെയുള്ള ഭാഗത്തെയാണ് അകക്കാമ്പെന്ന് വിളിക്കുന്നത്. ഉള്‍ക്കാമ്പിന്റെ അര്‍ദ്ധ ഖരാവസ്ഥയിലുള്ള ആവരണം ദ്രവ്യാവസ്ഥയിലുള്ള പുറംഭാഗത്തുനിന്ന് വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. ഖരരൂപത്തിലുള്ള അകക്കാമ്പ് ദ്രാവകരൂപത്തിലുള്ള പുറംഭാഗത്തിനുള്ളില്‍ ഭ്രമണം ചെയ്യുന്നുവെന്ന് ശാസ്ജ്ഞര്‍ മുന്‍പ് കണ്ടെത്തിയിരുന്നു. ഈ ഭാഗം കറക്കം താത്ക്കാലികമായി നിര്‍ത്തിയശേഷം എതിര്‍ദിശയില്‍ കറങ്ങിയെന്നാണ് ചൈനയില്‍ നിന്നുള്ള പുതിയ പഠനം സൂചിപ്പിക്കുന്നത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍