റെക്കോര്‍ഡ് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില; ഇന്നും ഉയര്‍ന്നു
റെക്കോര്‍ഡ് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണ വില. ഇന്ന് ഗ്രാമിന് 40 രൂപ വര്‍ധിച്ച് വില 5310 രൂപയില്‍ എത്തി. ഒരു പവന്‍ സ്വര്‍ണത്തിന് 42,480 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച് 4,395 രൂപയായി.
രണ്ട് ദിവസം മുന്‍പാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് തകര്‍ത്തത്. അന്ന് ഗ്രാമിന് 35 രൂപ വര്‍ധിച്ച് വില 5270 ല്‍ എത്തിയിരുന്നു. 2020 ഓഗസ്റ്റ് 7നായിരുന്നു ഇതിനു മുമ്പുള്ള ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. 5250-42000 ആയിരുന്നു അന്ന് വില. 2020 ല്‍അന്താരാഷ്ട്ര സ്വര്‍ണ വില റെക്കോര്‍ഡിലായിരുന്നു. 2077 ഡോളര്‍. രൂപയുടെ വിനിമയ നിരക്ക് 74 ലുമായിരുന്നു.
1973 ല്‍ കേരളത്തില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 27.50 രൂപയായിരുന്നു. പവന്‍ വില 220 രൂപയുമായിരുന്നു. 190 മടങ്ങ് വര്‍ധനവാണ് ഇപ്പോള്‍ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ സ്വര്‍ണ വില 19000 ശതമാനത്തിന്റെ വര്‍ദ്ധധനവാണ് രേഖപ്പെടുത്തിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍