നാല് മലയാളികള്‍ക്കും പത്മശ്രീ
പത്മശ്രീയില്‍ മലയാളി തിളക്കം. നാല് മലയാളികളാണ് ഈ വര്‍ഷം പത്മശ്രീക്ക് അര്‍ഹരായത്. പയ്യന്നൂര്‍ ഗാന്ധി എന്നറിയപ്പെടുന്ന വി.പി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രി ലഭിച്ചു. ക്വിറ്റ് ഇന്ത്യാ സമരത്തിലുള്‍പ്പെടെ പങ്കെടുത്തയാളാണ് അപ്പുക്കുട്ടന്‍ പൊതുവാള്‍.
വയനാട്ടിലെ അപൂര്‍വയിന നെല്‍വിത്ത് സംരക്ഷകന്‍ ചെറുവയല്‍ കെ രാമന്‍, ചരിത്രകാരന്‍ സിഐ ഐസക്, കളരി ഗുരുക്കള്‍ എസ് ആര്‍ ഡി പ്രസാദ് എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചു.പുരസ്‌കാര നേട്ടത്തില്‍ സന്തോഷമുണ്ടെന്ന് പത്മശ്രീ ജേതാവ് സിഐ ഐസക് പറഞ്ഞു. പത്മശ്രീ പുരസ്‌കാരത്തില്‍ സന്തോഷമെന്ന് അപ്പുക്കുട്ടന്‍ പൊതുവാളും പറഞ്ഞു. എല്ലാവര്‍ക്കും നന്ദി പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഗായിക വാണി ജയറാം, എഴുത്തുകാരി സുധാ മൂര്‍ത്തി ഉള്‍പ്പെടെ 9 പേര്‍ക്ക് പത്മഭൂഷന്‍ ലഭിച്ചു. സംഗീത സംവിധായകനും ഗോള്‍ഡന്‍ ഗ്ലോബ് ജേതാവുമായ എംഎം കീരവാണിക്ക് പത്മശ്രീ ലഭിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍