നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് 4 പേര്‍ക്ക് പരുക്ക്

ബത്തേരി കല്ലൂര്‍ 66 ല്‍ നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് 4 പേര്‍ക്ക് പരുക്കേറ്റു.ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം.കോഴിക്കോട് ഭാഗത്ത് നിന്നും ഗുണ്ടല്‍ പേട്ട ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.കാര്‍ നിയന്ത്രണം വിട്ട് എതിര്‍ദിശയിലെ ടി.പി.എം സ്റ്റോറിന്റെ മുന്‍ഭാഗത്ത് ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. കോഴിക്കോട് സ്വദേശികളായ 2 സ്ത്രീകളെയും 2 പുരുഷന്മാരെയും ചില്ലുകള്‍ തകര്‍ത്താണ് സമീപവാസികള്‍ പുറത്തെടുത്തത്. ഇവരെ പരിക്കുകളോടെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍