പാചകം ചെയ്യുന്നവര്‍ക്കും സെര്‍വ് ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധം: ആരോഗ്യമന്ത്രി

തിരുവനന്തപുരം: പാചകം ചെയ്യുന്നവര്‍ക്കും സെര്‍വ് ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹോട്ടല്‍ റെസ്റ്റോറന്റ് ഉടമകളുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. എല്ലാ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സും രജിസ്‌ട്രേഷനും നിര്‍ബന്ധം. സമ്പൂര്‍ണ ശുചിത്വം ഉറപ്പാക്കണമെന്നും ആരോ?ഗ്യമന്ത്രി പറഞ്ഞു.അടുക്കളയും ഫ്രീസറും ഉള്‍പ്പെടെ എല്ലാം ശുദ്ധിയാക്കണം. മയോണൈസില്‍ പച്ച മുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. പകരം പാസ്റ്ററൈസ്ഡ് മുട്ട ഉപയോഗിക്കാമെന്നും മന്ത്രി അറിയിച്ചു.
പാഴ്‌സലില്‍ സ്റ്റിക്കര്‍ പതിക്കണം. കൊടുക്കുന്ന സമയം, ഉപയോഗിക്കാന്‍ കഴിയുന്ന സമയം എന്നിവ കൃത്യമായി രേഖപ്പെടുത്തും. പാചകം ചെയ്യുന്നവര്‍ക്കും സെര്‍വ് ചെയ്യുന്നവര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കും. ശുചിത്വം ഉറപ്പാക്കണം. വ്യക്തി ശുചിത്വവും വസ്ത്രങ്ങളിലെ ശുചിത്വവും ഉറപ്പാക്കണം. അത് സ്ഥാപന ഉടമയുടെ ഉത്തരവാദിത്വമാണ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്ഥാപനങ്ങളിലെ എല്ലാവര്‍ക്കും ട്രെയിനിംഗ് നല്‍കുമെന്നും മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍