പേരിയ ചുരത്തില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു; 2 പേര്‍ക്ക് പരിക്ക്; ലോറിയില്‍ കുടുങ്ങിയ ഡ്രൈവറെ രക്ഷിച്ചത് നാല് മണിക്കൂറോളം പരിശ്രമിച്ച്

പേരിയ: പേരിയ ചുരത്തില്‍ രണ്ടാം വളവില്‍ ലോറി താഴ്ചയിലേക്ക് മറിഞ്ഞു. കര്‍ണാടകയില്‍ നിന്നും പെയിന്റുമായി കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം. അപകടത്തില്‍ ലോറി ഡ്രൈവര്‍ കര്‍ണാടക സ്വദേശി ബസുരാജ് (30), സഹായി ചന്ദ്ര (27) എന്നിവര്‍ക്ക് പരിക്കേറ്റു. ഇരുവരേയും പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ബസുരാജിന്റെ പരിക്ക് ഗുരുതരമാണ്. ലോറിയുടെ ക്യാബിനുള്ളില്‍ കുടുങ്ങിയ ബസുരാജിനെ പേരാവൂര്‍, ഇരിട്ടി ഫയര്‍ഫോഴ്‌സ് യൂണിറ്റ് അംഗങ്ങളും,പോലീസും, പേരിയ റെസ്‌ക്യൂ ടീമും,ജാഗ്രത സമിതിയും ചേര്‍ന്ന് നാല് മണിക്കൂറോളം പരിശ്രമിച്ചാണ് രക്ഷിച്ചത്.താഴേക്ക് മറിഞ്ഞ ലോറി മരത്തില്‍ കുടുങ്ങി താഴ്ചയിലേക്ക് പോകാതെയിരുന്നത് മൂലം വലിയ അപകടം ഒഴിവായി.
അസി: സ്റ്റേഷന്‍ ഓഫീസര്‍ ജയസിംഹന്‍, സീനിയര്‍ ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ പ്രതീപന്‍ പുത്തലത്ത് , ഫയര്‍ & റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍ ജോണ്‍സണ്‍, എം.ആര്‍ രതീഷ് , ജിതിന്‍ ശശീന്ദ്രന്‍, ഫയര്‍& റെസ്‌ക്യൂ ഓഫീസര്‍ റിനു , അര്‍ജ്ജുന്‍ , ആശിഖ് രമേശന്‍, ഹോംഗാര്‍ഡ് ജോസഫ് , സിവില്‍ ഡിഫന്‍സ് അംഗം ശ്രീനിവാസന്‍ തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍