OPEN NEWSER

Thursday 13. Aug 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

മുന്‍ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാരം ഇന്ന്; ആദരാജ്ഞലിയര്‍പ്പിച്ച് ലോകം

  • International
05 Jan 2023

കാലം ചെയ്ത എമരിറ്റസ് മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. ഫ്രാന്‍സിസ് മാര്‍പ്പാപ്പയാകും അന്ത്യകര്‍മ ശുശ്രൂഷകള്‍കക്ക് മുഖ്യകാര്‍മികത്വം വഹിക്കുക. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തിലാണ് ചടങ്ങുകള്‍.

ഒന്നരലക്ഷത്തിലധികം ആളുകള്‍ ഇതിനോടകം വത്തിക്കാനിലേക്ക് പ്രിയപ്പെട്ട മുന്‍ മാര്‍പാപ്പയെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയിട്ടുണ്ട്. ശനിയാഴ്ച 95ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും പോളിഷ് പ്രധാനമന്ത്രി മറ്റെയുസ് മൊറാവിക്കിയും ഉള്‍പ്പെടെ വിവിധ രാഷ്ട്രത്തലവന്മാര്‍ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ആദരാഞ്ജലിയര്‍പ്പിക്കാനെത്തി.എട്ട് വര്‍ഷത്തോളം കത്തോലിക്കാ സഭയെ നയിച്ച ബെനഡിക്ട് പതിനാറാമന്‍ 2013ല്‍ തന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സ്വയം മാര്‍പാപ്പ സ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയായിരുന്നു.

ആഗോള കത്തോലിക്ക സഭയുടെ കഴിഞ്ഞ അറുന്നൂറ് വര്‍ഷത്തെചരിത്രത്തിലെ, ഏക 'പോപ്പ് എമിരിറ്റസ്' ആയിരുന്നു, ബെനഡിക്ട് പതിനാറാമന്‍. കാലംചെയ്യും മുന്‍പ് വിരമിച്ചതിനാലാണ്, ബെനഡിക്ട് പതിനാറാമന്‍ 'പോപ്പ് എമിരിറ്റസ്' എന്ന് അറിയപ്പെട്ടത്.

 

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • കര്‍ക്കടകവാവുബലി; തിരുനെല്ലിയില്‍ ആയിരങ്ങളെത്തി
  • ആനവേട്ട കേസ് പ്രതിയുടെ വീട്ടില്‍ മാനിറച്ചിയും തോക്കും കണ്ടെത്തി; നാല് പേര്‍ വനംവകുപ്പിന്റെ പിടിയില്‍
  • ഓപ്പറേഷന്‍ തൂഫാന്‍ ; വാണിജ്യ അളവില്‍ എം.ഡി.എം.എ യുമായി യുവാവും യുവതിയും പിടിയില്‍
  • സംസ്ഥാനത്ത് 264 ഡോക്ടര്‍മാര്‍ക്ക് നിയമനം; വയനാട് ജില്ലയ്ക്ക് ലഭിച്ചത് ഒരാളെ മാത്രം; ആരോഗ്യമേഖലയോട് അവഗണന തുടരുന്നതായി പരാതി
  • പോക്‌സോ കേസില്‍ പ്രതിക്ക് തടവും പിഴയും
  • വനം വകുപ്പിന്റെ ജനസേവന അദാലത്തിന് ജില്ലയില്‍ തുടക്കമായി.
  • വയനാടുകള്‍പ്പെടെയുള്ള മലയോര ജില്ലകളിലെ ഡോക്ടര്‍മാരെ ഇനി മറ്റ് ജില്ലകളിലേക്ക് മാറ്റില്ല
  • 'ഉന്നതി'കള്‍ ഇനി മുതല്‍ 'ഊര്'..!!
  • പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമനെ വീട്ടിലെത്തി സന്ദര്‍ശിച്ച് മന്ത്രി ടി സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show