താമരശ്ശേരി ചുരത്തില്‍ ശുചീകരണം നടത്തി.

താമരശ്ശേരി: കോഴിക്കോട് ഗവണ്‍മെന്റ് ആര്‍ട്‌സ് & സയന്‍സ് കോളേജ് മീഞ്ചന്ത ഈങ്ങാപ്പുഴ എം.ജി.എം ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്ന എന്‍.എസ്.എസ്സപ്തദിന ക്യാമ്പിന്റെ ഭാഗമായി താമരശ്ശേരി ചുരം വ്യൂ പോയിന്റ് മുതല്‍ രണ്ടു കിലോമീറ്ററോളം മാലിന്യ ശേഖരണവും ശുചീകരണവും നടത്തി. കണലാട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സജീവ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സുധീഷ്, ഭവ്യ ഭാസ്‌കര്‍, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ റിയാസ്, കബീര്‍, ചുരം സംരക്ഷണ സമിതി പ്രസിഡന്റ് മുഹമ്മദ് എരഞ്ഞോണ, ജനറല്‍ സെക്രട്ടറി ഷൗക്കത്ത്, സിപിസി രാമന്‍, അനില്‍ കനലാട്, ഷമീര്‍ എം.പി, ഗഫൂര്‍ ഒതയോത്ത്, നൗഷാദ്, അര്‍ഷാദ്, റാഫി, സുരേഷ് തുടങ്ങിയ സമിതി പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കാളികളായി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍