ഓടുന്ന സ്‌കൂട്ടറില്‍ മാന്‍ വന്നിടിച്ചു; യാത്രികര്‍ക്ക് പരിക്ക്

കുറുക്കന്‍മൂല: കുറുക്കന്‍മൂല കാടന്‍കൊല്ലിയില്‍ വെച്ച്ഓടുന്ന സ്‌കൂട്ടറില്‍ മാനിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. പാല്‍വെളിച്ചം പാറയ്ക്കല്‍ അനില്‍ കുമാര്‍ (45), അനില (42) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. മാനന്തവാടിയില്‍ നിന്നും പാല്‍വെളിച്ചത്തെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോള്‍ കാടന്‍കൊല്ലിയില്‍ വെച്ച് അപ്രതീക്ഷിതമായി മാന്‍ റോഡിന് കുറുകേ ചാടി ഓടുകയായിരുന്നു. മാന്‍ ചാടിയത് സ്‌കൂട്ടറിന് മുകളിലേക്കായിരുന്നെന്നും, ഉടനെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞതായും അനില്‍ പറഞ്ഞു. അനിലിന് പലയിടത്തും മുറിവുകള്‍ പറ്റിയിട്ടുണ്ട്. അനിലയുടെ തോളെല്ലിന് പൊട്ടലുണ്ട്. ഇരുവരും മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. വനപാലകര്‍ രാത്രി തന്നെ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍