ശബരിമലയില്‍ ഇന്ന് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തത് 93456 പേര്‍

ശബരിമലയില്‍ ഇന്ന് 93456 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ക്രമാതീതമായി തിരക്ക് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പൊലീസുകാരെ പമ്പ മുതല്‍ സന്നിധാനം വരെ വിന്യസിക്കും.മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി പ്രത്യേക ക്യു സജീകരിക്കുന്ന കാര്യവും പോലീസിന്റെ പരിഗണനയിലാണ്. സന്നിധാനത്ത് സന്ദര്‍ശനം നടത്തിയ സംസ്ഥാന പോലീസ് മേധാവി ക്രമീകരണങ്ങള്‍ വിലയിരുത്തി.കഴിഞ്ഞ ദിവസം പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെ തീരുമാനങ്ങള്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ഇന്ന് മുതല്‍ നടപ്പിലാക്കി തുടങ്ങും.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍