വണ്‍വേ തെറ്റിച്ച് അമിത വേഗത്തില്‍ വന്ന പിക്കപ്പിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

മാനന്തവാടി:മാനന്തവാടി കോഴിക്കോട് റോഡില്‍ സെഞ്ച്വറി ഹോട്ടലിന് എതിര്‍വശം വെച്ച് ട്രാഫിക് നിയമങ്ങള്‍ കാറ്റില്‍ പറത്തി മദ്യലഹരിയില്‍ അമിത വേഗത്തില്‍ വണ്‍വേ തെറ്റിച്ച് വന്ന പിക്കപ്പിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. മാനന്തവാടിയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ തരുവണ കരിങ്ങാരി തേവരവയല്‍ അഖില്‍ (23) നാണ് പരിക്കേറ്റത്. ബൈക്കിലിടിച്ച ശേഷം മീറ്ററുകളോളം നിരക്കി കൊണ്ടു പോയ ശേഷമാണ് പിക്കപ്പ് നിന്നത്. അഖിലിനെ ഉടന്‍ തന്നെ വയനാട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തോണിച്ചാല്‍ വലിയപറമ്പില്‍ ഷിജുവാണ് പിക്കപ്പ് ഓടിച്ചത്. ഗാന്ധി പാര്‍ക്കില്‍ നിന്നും വണ്‍വേ തെറ്റിച്ചു വന്ന വാഹനം പോലീസ് കൈ കാണിച്ചിട്ടും നിര്‍ത്താതെ വേഗത്തില്‍ മുന്നോട്ട് പോയാണ് അപകടമുണ്ടാക്കിയത്. ഷിജുവിനെ മാനന്തവാടി പോലീസ് കസ്റ്റഡിയിലെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍