കണ്‍ടെയിനര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ചു; കാര്‍ യാത്രികക്ക് ഗുരുതര പരിക്ക്

മീനങ്ങാടി: മീനങ്ങാടി ടൗണിന് സമീപം നിര്‍ത്തിയിട്ടിരുന്ന കണ്‍ടെയിനര്‍ ലോറിക്ക് പിന്നില്‍ കാറിടിച്ച് കാര്‍ യാത്രികക്ക് ഗുരുതര പരിക്കേറ്റു. പുല്‍പ്പള്ളി മുള്ളന്‍കൊല്ലി ടിന്റു വി.ജോര്‍ജ്ജ് (34) നാണ് പരിക്കേറ്റത്. തലയ്ക്ക് സാരമായി പരിക്കേറ്റ ഇവരെ കല്‍പ്പറ്റ ലിയോ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റ മില്‍മയിലെ മാനേജറാണ് ടിന്റു . കാറിന്റെ ഡ്രൈവര്‍ കൈക്ക് പരിക്കുകളോടെ ലിയോയില്‍ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍