ചരസും കഞ്ചാവുമായി യുവാവ് പിടിയില്‍
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച് നടത്തിയ പരിശോധനയില്‍ 5 ഗ്രാം ചരസും, 40 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍.ഒഡീഷ സ്വദേശിയായ അന്കൂര് ത്രിപാഠി (26) ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഷറഫുദ്ദീന്.ടി, പ്രിവന്റീവ് ഓഫീസറായ ചന്തു പി.കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ വി.ശശികുമാര്‍, പി.എന്‍ ഷാഫി, വനിത സിവില്‍ എക്സൈസ് ഓഫീസര്‍മാരായ രമ്യ, ഷാനിയ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍