ലഹരിവിരുദ്ധ സന്ദേശവുമായി കായികമേള സംഘടിപ്പിച്ചു
പുല്‍പ്പള്ളി: പുല്‍പ്പള്ളി ശ്രീനാരായണ ബാലവീഹാറില് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ചേര്‍ന്ന് ലഹരി വിരുദ്ധ സന്ദേശമുയര്‍ത്തി കായികമേള സംഘടിപ്പിച്ചു. ലഹരി വിരുദ്ധ റാലി, ബോധവല്‍ക്കരണ സമ്മേളനം, പെനാല്‍റ്റി ഷൂട്ടൗട്ട്,വിവിധ കായിക മത്സരങ്ങള്‍ എന്നിവ ഇതോടനുബന്ധിച്ച് നടന്നു.പുല്‍പ്പള്ളി പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ സി ആര് മനോജ് പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സെന്റര്‍ പുല്‍പ്പള്ളി എസ്എന്‍ഡിപി ശാഖയോഗം പ്രസിഡന്റ് പി എന്‍ ശിവന് അധ്യക്ഷത വഹിച്ചു.ശാഖാ സെക്രട്ടറി റെജി പോത്തനാമല ഹെഡ്മിസ്ട്രസ് ഉഷ ശ്രീനിവാസന് പിടിഎ പ്രസിഡണ്ട് അജേഷ്,അജികുമാര്‍ മറ്റനായില്‍ പ്രവീണ്‍ കളരിക്കല്‍ അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍