ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
കാവുംമന്ദം: കാവുംമന്ദത്ത് വെച്ചുണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍ മരിച്ചു.വാരാമ്പറ്റ പയേരി ഇബ്രാഹിം(52) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു അപകടം. കാല്‍നടയാത്രികനായ ഇബ്രാഹിമിനെ ബൈക്ക് വന്നിടിക്കുകയായിരുന്നു. കാവുമന്ദം ടൗണില്‍ പഴ വര്‍ഗങ്ങള്‍ കച്ചവടം ചെയ്ത് വന്നിരുന്ന ഇബ്രാഹിം സിപിഐഎം വാരാമ്പറ്റ ബ്രാഞ്ച് അംഗമാണ്. ഭാര്യ: ജമീല. മക്കള്‍: ആഷിക്, ജസീല. മരുമകന്‍: ജാസിര്‍. ഖബറടക്കം ഇന്ന് വൈകുന്നേരം വാരാമ്പറ്റ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍