വയനാട് ചുരം ഒമ്പതാം വളവില്‍ ലോറി താഴേക്ക് പതിച്ചു

കല്‍പ്പറ്റ: താമരശ്ശേരി ചുരം ഒമ്പതാം വളവില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റി മൈസൂരില്‍ നിന്നും ചുരമിറങ്ങി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് 50 മീറ്ററോളം താഴേക്ക് പതിച്ചു. ഡ്രൈവര്‍ മൈസൂര്‍ സ്വദേശി രവി കുമാറിനെ തലയ്ക്ക് പരുക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സാര്‍ത്ഥം മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജിലും പ്രവേശിച്ചു. രാത്രി 12.30 ഓടെയായിരുന്നു സംഭവം.ഹൈവേ പോലീസ്, അടിവാരം ഔട്ട് പോസ്റ്റ് പോലീസ്, കല്‍പ്പറ്റയില്‍ നിന്നുള്ള രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്ഥലത്തുണ്ട്. നിലവില്‍ ചുരത്തില്‍ ഗതാഗത തടസമില്ല


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍