സ്‌കൂട്ടര്‍ അപകടത്തില്‍ യുവതിക്ക് പരിക്കേറ്റു

കല്‍പ്പറ്റ: താമരശ്ശേരി ചുരം ഒമ്പതാം വളവില്‍ സ്‌കൂട്ടര്‍ ബസിനടിയിലകപ്പെട്ടു. സ്‌കൂട്ടര്‍ യാത്രക്കാരിയെ കാലിന് സാരമായ പരിക്കുകളോടെ കല്‍പ്പറ്റ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍പ്പറ്റ ഡിഡിഇ (ഡപ്യൂട്ടി ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍) ഓഫീസിലെ ജീവനക്കാരി സുഷിദ (45) നാണ് പരിക്കേറ്റത്. ചുരമിറങ്ങി വരുകയായിരുന്ന ഐരാവത് ബസും, കോഴിക്കോട് ഭാഗത്ത് നിന്നും കല്‍പ്പറ്റയിലേക്ക് വരികയായിരുന്ന സ്‌കൂട്ടറുമാണ് അപകടത്തില്‍പ്പെട്ടത്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍