വായനാശീലം വളര്‍ത്താന്‍ അക്ഷര ദക്ഷിണ പദ്ധതിയുമായി മീനങ്ങാടി ജി.എച്ച്.എസ്
മീനങ്ങാടി:വിദ്യാര്‍ഥികളില്‍ വായനാശീലം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ തുടക്കം കുറിച്ച അക്ഷര ദക്ഷിണ പദ്ധതിയുടെ ഉദ്ഘാടനം യുവ കവയിത്രി സുല്‍ത്താന നസ്‌റിന്‍ നിര്‍വ്വഹിച്ചു.സ്‌കൂള്‍ ലൈബ്രറിയിലേക്ക് പ്രിന്‍സിപ്പാള്‍ ഇന്‍ചാര്‍ജ്ജ് ഷിവി കൃഷ്ണന്‍ സംഭാവന ചെയ്ത 2001 രൂപയുടെ പുസ്തകങ്ങള്‍ ലൈബ്രേറിയന്‍ ഡോ.ബാവ കെ പാലു കുന്നിന് കൈമാറി. വിദ്യാര്‍ഥികളായ വി എ കീര്‍ത്തന, പി.എസ് സാഗ എന്നിവര്‍ വായനാനുഭവങ്ങള്‍ പങ്കുവച്ചു. പി.ടി സജീവന്‍, ടി.ജി സജി, പി.ടി ജോസ് എന്നിവര്‍ സംസാരിച്ചു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍