പൊഴുതന അച്ചൂരില്‍ പിക്കപ്പ് തട്ടി തോട്ടം തൊഴിലാളി മരിച്ചു.

പൊഴുതന: പൊഴുതന അച്ചൂരില്‍ പിക്കപ്പ് തട്ടി തോട്ടം തൊഴിലാളി മരിച്ചു.അച്ചൂര്‍ സ്വദേശിനി പറമ്പന്‍ പാത്തുമ്മ (63) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 12.45 ഓടെയാണ് സംഭവം. പിക്കപ്പ് പിറകോട്ടെടുക്കുന്നതിനിടയില്‍ അബദ്ധവശാല്‍ തട്ടുകയായിരുന്നു. മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പരേതനായ കുഞ്ഞിമുഹമ്മദാണ് ഭര്‍ത്താവ്. മക്കള്‍ സലിം , ആയിഷ ,ഷഹര്‍ബന്‍


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍