OPEN NEWSER

Saturday 17. Oct 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ദേഹത്ത്മണ്ണെണ്ണ ഒഴിച്ച്  യുവാവിന്റെ ആത്മഹത്യ ഭീഷണി. 

  • Kalpetta
05 Oct 2022

 

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ യുവാവിന്റെ ആത്മഹത്യ ഭീഷണി. സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്ത കൊല്ലം സ്വദേശി രമേശനാണ് ദേഹത്ത്മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രമേശിനെ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കീഴ്‌പ്പെടുത്തി.  ലോട്ടറി അടിച്ച തുക മറ്റൊരാള്‍ തട്ടിയെടുത്തെന്നും പൊലീസ് അന്വേഷിക്കുന്നില്ലെന്നുമാണ് രമേശന്റെ പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് ഇയാള്‍ കല്‍പ്പറ്റയിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തത്. പിന്നീട് ഇന്ന് ഉച്ചയ്ക്ക്  മാധ്യമ പ്രവര്‍ത്തകരെയും പോലീസിനെയും വിളിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു.  വര്‍ഷങ്ങളായി വയനാട്ടില്‍  വിവിധ ജോലികള്‍ ചെയ്തു വരികയാണ് രമേശ്.  ലോഡ്ജിലെ മുറി ചവിട്ടി പൊളിച്ച് ദേഹത്ത് വെള്ളം ചീറ്റിയാണ് ഇയാളെ കീഴ്‌പ്പെടുത്തിയത്. കല്‍പ്പറ്റ പോലീസ് കസ്റ്റഡിയിലെടുത്ത രമേശിനെ പ്രാഥമിക ചികിത്സ നല്‍കാനായി ആശുപത്രിയിലേക്ക് മാറ്റി.അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ വര്‍ഗീസ് പി ഒ, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി.ഹമീദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സൈനുദ്ദീന്‍, എ .ആര്‍ രാജേഷ്, എം.പി ധനീഷ് കുമാര്‍, കെ.എസ് ശ്രീജിത്ത്, ഷാഹുല്‍ ഹമീദ്, സുജിത്ത്, അഭിജിത്ത് ഹോം ഗാര്‍ഡുമാരായ രൂപേഷ് ബാബുമോന്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • നിരപരാധിയെന്ന് തെളിഞ്ഞു; ഒടുവില്‍ ഫിലോമിനക്ക് മോചനം
  • മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല സമാപനം; ആവേശക്കടലായി മാനന്തവാടി; നഗരവീഥികളെ ഹരിതാഭമാക്കി യുവജന റാലി
  • മോദിയുടെ ഇസ്രായേല്‍ സ്‌നേഹം ഇന്ത്യന്‍ മൗലികതക്കെതിര്: മന്ത്രി കെ.എം ഷാജി
  • വയനാട് ജില്ലയില്‍ നവീകരിച്ച 16 അങ്കണവാടികള്‍ നാടിന് സമര്‍പ്പിച്ചു
  • വയനാട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട്; വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ക്വാറികള്‍ മണ്ണ് നീക്കം ചെയ്യല്‍ പ്രവര്‍ത്തികള്‍ക്ക് നിയന്ത്രണം
  • സൈബര്‍ സുരക്ഷ ബോധവല്‍ക്കരണ ശില്‍പ്പശാല സംഘടിപ്പിച്ചു
  • ഭക്ഷ്യ കമ്മീഷന്‍ അംഗം ഉന്നതികള്‍ സന്ദര്‍ശിച്ചു
  • രാജ്യത്തെ ആദ്യ മൃഗസംരക്ഷണ ദുരിതാശ്വാസ കേന്ദ്രം വയനാട് ജില്ലയില്‍ യാഥാര്‍ത്ഥ്യമാകുന്നു
  • ടൗണ്‍ഷിപ്പ്: രണ്ടാംഘട്ടത്തിലെ 149 വീടുകള്‍ പൂര്‍ത്തിയാവുന്നു
  • വിദേശ പഴവര്‍ഗ കൃഷി കാര്‍ഷിക സാമ്പത്തിക വിപ്ലവത്തിന് വഴിയൊരുക്കും: മന്ത്രി ടി. സിദ്ദീഖ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show