മുച്ചക്ര വാഹനത്തില്‍ ജീപ്പിടിച്ച് ഭിന്നശേഷിക്കാരനായ വയോധികന്‍ മരിച്ചു

മുട്ടില്‍: മുട്ടില്‍ ചേനം കൊല്ലിയില്‍ മുച്ചക്ര വാഹനത്തില്‍ ജീപ്പിടിച്ച് ഭിന്നശേഷിക്കാരനായ വയോധികന്‍ മരിച്ചു. കുട്ടമംഗലം മാങ്കേറ്റിക്കര മരക്കാര്‍ കുട്ടി (78) ആണ് മരിച്ചത്. ജീപ്പിന് പിന്നില്‍ കാറിടിച്ചതിനെ തുടര്‍ന്ന് നിയന്ത്രന്ത്രണം വിട്ട ജീപ്പ് നിര്‍ത്തിയിട്ടിരുന്ന മുച്ചക്ര വാഹനത്തിലിടിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. വാഹനത്തിലുണ്ടായിരുന്ന മരക്കാറെ പരിക്കുകളോടെ ഉടന്‍ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.ഭാര്യ: നബീസ. മക്കള്‍: മുജീബ്, റസാഖ്, മുസ്തഫ, റഫീഖ്,റംല, സല്‍മ, കമറു, ഷഹല


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
kz61wr