നെറ്റ്വര്‍ക്ക് തകരാര്‍ പരിഹരിച്ചു; ഓണക്കിറ്റ് വിതരണത്തില്‍ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍

ഓണക്കിറ്റ് വിതരണത്തില്‍ ഒരു വീഴ്ചയും ഉണ്ടാകില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍.നെറ്റ്വര്‍ക്ക് തകരാര്‍ പരിഹരിച്ചു. ബദല്‍ മാര്‍ഗങ്ങളും ഉടനുണ്ടാകും. ഇന്നലെ മാത്രം 9,83572 കിറ്റ് വിതരണം ചെയ്തതായും മന്ത്രി വ്യക്തമാക്കി.
എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തും. റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തും. വിവിധ വിഭാഗങ്ങളിലെ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വാങ്ങാന്‍ പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചത് തിരക്കൊഴിവാക്കാനാണ്. അസൗകര്യം മൂലം അന്നേദിവസം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് മറ്റുദിവസങ്ങളില്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍