കാട്ടിക്കുളത്ത് പിക്കപ്പ് ഇന്നോവയിലിടിച്ചതിനെ തുടര്‍ന്ന് വാഹന അപകട പരമ്പര

കാട്ടിക്കുളം: കാട്ടിക്കുളത്ത് 54 ല്‍ മൈസൂരില്‍ നിന്നും പച്ചക്കറി കയറ്റിവന്ന പിക്കപ്പ് നിയന്ത്രണം വിട്ട് ഇന്നോവയിലിടിക്കുകയും തുടര്‍ന്ന് ഇന്നോവ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയും ചെയ്തു.ഇന്നോവയിലിടിച്ച ശേഷം പിക്കപ്പ് സമീപത്തുണ്ടായിരുന്ന മറ്റൊരു ഓട്ടോറിക്ഷയിലിടിച്ച ശേഷം സമീപത്തെ കടയിലേക്കിടിച്ച് കയറിയതില്‍ കടയ്ക്കും കേടുപാടുകള്‍ സംഭവിച്ചു.ഇതിനിടയില്‍ ഒരു സ്‌കൂട്ടറിനും തട്ടി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സ്ഥലത്തെത്തിയ തിരുനെല്ലി എസ്‌ഐ സി.ആര്‍ അനില്‍ കുമാറിന്റെയും നഗരസഭാ ഉപാദ്ധ്യക്ഷന്‍ ജേക്കബ്ബ് സെബാസ്റ്റ്യന്റെയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ നഷ്ടപരിഹാരത്തെ കുറിച്ച് ധാരണവരുത്തുകയും പോലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്തു


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
qc0449