ആദിവാസി കുട്ടികളെ മര്‍ദിച്ച കേസ്; പ്രതിയെ അറസ്റ്റ് ചെയ്തു

നടവയല്‍: നടവയല്‍ നെയ്ക്കുപ്പ കോളനിയിലെ ആദിവാസി വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. അയല്‍വാസി രാധാകൃഷ്ണ (48) നെയാണ് കേണിച്ചിറ പോലീസ് പിടികൂടിയത്.തുടര്‍ന്ന് എസ്.എം.എസ് ഡി വൈ എസ് പിയുടെ ചുമതല വഹിക്കുന്ന മാനന്തവാടി ഡി വൈ എസ് പി എ.പി ചന്ദ്രന്‍ പ്രതിയെ അറസ്റ്റു ചെയ്തു. കഴിഞ്ഞ ദിവസമാണ് കൃഷിയിടത്തിലെ വരമ്പ് നശിപ്പിച്ചെന്ന് ആരോപിച്ച് മൂന്ന് കുട്ടികളെ രാധാകൃഷ്ണന്‍ വടി കൊണ്ട് അടിച്ചത്. മര്‍ദനത്തില്‍ കുട്ടികളുടെ പുറത്തും കാലിനും പരിക്കേറ്റിരുന്നു. പ്രതിക്കെതിരെ എസ്‌സിഎസ്ടി അതിക്രമ നിരോധന നിയമപ്രകാരമാണ് കേസെടുത്തത്. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ വയനാട് ശിശുസംരക്ഷണ ഓഫീസറോട് റിപ്പോര്‍ട്ട് തേടി. സ്‌കൂള്‍ അധികൃതരാണ് ബാലാവകാശ കമീഷന് പരാതി നല്‍കിയത്. ചൈല്‍ഡ് ലൈന്‍ കോളനിയിലെത്തി മര്‍ദനമേറ്റ കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് നല്‍കി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍