പേരിയ ചുരം വഴിയുള്ള ഗതാഗതം നാളെ മുതല്‍ പുന:സ്ഥാപിക്കും: വയനാട് ജില്ലാ പോലീസ് മേധാവി
കല്‍പ്പറ്റ: ശക്തമായ മഴപെയ്ത് ഉരുള്‍പൊട്ടി റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവെച്ചിരുന്ന പേരിയ ചുരം വഴിയുള്ള ഗതാഗതം നാളെ (ആഗസ്റ്റ് 17) മുതല്‍ പുന:സ്ഥാപിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആര്. ആനന്ദ് ഐ. പി.എസ് അറിയിച്ചു. റോഡ് തകര്‍ന്നതിനാല്‍ പേര്യ- നെടുംപൊയില്‍ റോഡ് വഴിയുള്ള ഗതാഗതം 04.08.2022 തിയ്യതി മുതല്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മേല്‍ റോഡ്പുതുക്കി പണിതതിനാലാണ് നാളെ മുതല്‍ പേര്യ- നെടുംപൊയില്‍ ചുരം ഗതാഗത യോഗ്യമാക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍