OPEN NEWSER

Saturday 12. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും.

  • Mananthavadi
16 Aug 2022

 

മാനന്തവാടി: ചിങ്ങം ഒന്ന് കര്‍ഷക സമുദായ സംഘടകള്‍ കരിദിനമായി ആചരിക്കും. ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചു കളി അവസാനിപ്പിക്കുക, കര്‍ഷക വിരുദ്ധ നയങ്ങള്‍ തിരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കരിദിനമായി ആചരിക്കുന്നത്.നാളെ ( ആഗസ്റ്റ് 17) മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ ധര്‍ണ്ണയും പൊതുയോഗവും നടത്തുമെന്നും വയനാട് കര്‍ഷക സംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വന്യമൃഗ ശല്യത്തിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപക സമരത്തിന്റെ ഭാഗമായാണ് മാനന്തവാടിയിലും പ്രതിഷേധ യോഗം ചേരുന്നത്. രാവിലെ 9.30 മുതല്‍ ഗാന്ധി പാര്‍ക്കില്‍ പ്രതിഷേധ ധര്‍ണ്ണയും പൊതുയോഗവും നടക്കും. യോഗം മാനന്തവാടി ഫെറോന വികാരി ഫാദര്‍ സണ്ണി മഠത്തില്‍ ഉദ്ഘാടനം ചെയ്യും. ഹരിത സേന, വയനാട് കര്‍ഷക കൂട്ടായ്മ, സമസ്ത, എസ്.എസ്.എസ്, തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ചെയര്‍മാന്‍ സുനില്‍ മഠത്തില്‍, സംസ്ഥാന സെക്രട്ടറി പി.ജെ.ജോണ്‍ മാസ്റ്റര്‍, മാത്യു പനവല്ലി തുടങ്ങിയവര്‍ പങ്കെടുത്തു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍
  • പോക്‌സോ കേസ്; പ്രതിക്ക് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
  • അതിഥി തൊഴിലാളികളുടെ ആരോഗ്യം; 2024 മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 23 മന്ത് കേസുകള്‍ മാത്രം
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3; മന്ത്രി മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും
  • മന്ത്രി മുഹമ്മദ് റിയാസ് നാളെ വയനാട് ജില്ലയില്‍
  • കുഴിയേത് ? വഴിയേത് ? ആകെ ദുരിതമായി ബാവലി വഴി കര്‍ണാടകയാത്ര !
  • മന്ത്രി വി അബ്ദുറഹിമാന്റെ ഓഫീസ് ജീവനക്കാരനെ മരിച്ചനിലയില്‍ കണ്ടെത്തി
  • തൊഴിലധിഷ്ഠിത വിദ്യാഭ്യാസം സര്‍ക്കാര്‍ ലക്ഷ്യം; മന്ത്രി ഒ.ആര്‍ കേളു
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
  • ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ കനക്കുന്നു; 4 ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്, ഇന്നും മഴയ്ക്ക് സാധ്യത
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show