എസ്.ഐ വി.എസ് സനൂജ് നിര്യാതനായി

താമരശ്ശേരി: താമരശ്ശേരി പോലീസ് സ്റ്റേഷനിലെ പ്രിന്‍സിപ്പല്‍ എസ്.ഐ വി.എസ് സനൂജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ഇന്ന് രാവലെ സ്റ്റേഷനില്‍ ജോലിക്കെത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു അന്ത്യം. കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ പ്രൊബേഷണല്‍ എസ്.ഐ ആയും, മാനന്തവാടി സ്റ്റേഷനില്‍ ജൂനിയര്‍ എസ്.ഐ ആയും സേവനം അനുഷ്ടിച്ചിട്ടുണ്ട്. കോഴിക്കോട് കോവൂര്‍ സ്വദേശിയാണ്


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍