കര്‍ണ്ണാടകയില്‍ മുട്ടില്‍ സ്വദേശിയെ കാട്ടാന ആക്രമിച്ചു കൊന്നു

എച്ച്.ഡി കോട്ട: കര്‍ണ്ണാടകയിലെ ഇഞ്ചി കൃഷിയിടത്തില്‍ മുട്ടില്‍ സ്വദേശിയായ തൊഴിലാളിയെ കാട്ടാന ആക്രമിച്ചു കൊന്നു. മുട്ടില്‍ പാലക്കുന്ന് കോളനിയിലെ ബാലന്‍ (60) ആണ് മരിച്ചത്. ഇന്ന് രാവിലെ ഏഴരയോടെ എച്ച്.ഡി കോട്ട എടയാളയില്‍ വെച്ചാണ് സംഭവം. ഇഞ്ചി തോട്ടത്തിലെ ഷെഡിന് പുറത്ത് പല്ലുതേച്ച് കൊണ്ടിരുന്ന ബാലനെ കാട്ടാനയെത്തി ആക്രമിക്കുകയായിരുന്നുവെന്ന് ബാലന്റെ തൊഴിലുടമ കാര്യമ്പാടി സ്വദേശി മനോജ് പറഞ്ഞു. സഹ തൊഴിലാളികള്‍ ഷെഡിനകത്തായതിനാല്‍ രക്ഷപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ബാലന്റെ കുടുംബത്തിന് അര്‍ഹമായ നഷ്ട പരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം നീക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാരും തൊഴിലാളികളും റോഡ് ഉപരോധിക്കുകയാണ്.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
7fqrju