ബാണാസുരസാഗര്‍, കാരാപ്പുഴ ഡാമുകളിലെ ജലനിരപ്പ്
കല്‍പ്പറ്റ: ബാണാസുരസാഗര്‍ ഡാമിലെ നിലവിലെ ജലനിരപ്പ് 773.10 മീറ്ററാണ്. (കഴിഞ്ഞ വര്‍ഷം ഇതേസമയം 768.6). ഇപ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് 773.5 മീറ്ററായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. 774 മീറ്ററാണ് ഇന്നത്തെ അപ്പര്‍ റൂള്‍ ലെവല്‍. 775.60 മീറ്ററാണ് പരമാവധി സംഭരണ ശേഷി. 170.75 എം.സി.എം വെള്ളമാണ് ഇപ്പോള്‍ ഡാമിലുള്ളത്. സംഭരണ ശേഷിയുടെ 84.95 ശതമാനം. കഴിഞ്ഞ വര്‍ഷം ഇതേസമയം 119.95 എം.സി.എം ആയിരുന്നു. (59.67 ശതമാനം).കാരാപ്പുഴ ഡാമില്‍ 758.25 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 763 മീറ്ററാണ് സംഭരണ ശേഷി. മൂന്ന് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ വീതം തുറന്ന് സെക്കന്‍ഡില്‍ 12.23 ഘനമീറ്റര്‍ വെള്ളം ഒഴുക്കിവിടുന്നുണ്ട്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍