OPEN NEWSER

Wednesday 02. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

കെ.എസ്.എസ്.പി.എ വനിത ഫോറം വയനാട് ജില്ലാ സമ്മേളനം നടത്തി

  • Mananthavadi
06 Aug 2022

 

പനമരം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ വനിത ഫോറം വയനാട് ജില്ലാ സമ്മേളനം പനമരം വിജയ അക്കാദമി ഹാളില്‍ വെച്ച് ചേര്‍ന്നു. എല്ലാ പ്രസ്ഥാനങ്ങളിലും വനിതകളുടെ പ്രാതിനിധ്യം സുപ്രധാനമാണെന്ന് വിളിച്ചറിയിക്കുന്നതിന്റെ തെളിവായി കെ.എസ്.എസ്.പി.എ വനിത പ്രതിനിധി സമ്മേളനത്തില്‍ വനിതകളുടെ പ്രാതിനിധ്യം മാറിയെന്നും, ഇടതുപക്ഷ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നിലപാടുകളും, പെന്‍ഷന്‍കാരോടുള്ള സര്‍ക്കാരിന്റെ അവഗണനക്കെതിരെ പ്രതികരിക്കണമെന്നും യോഗം ഉദ്ഘാടനം ചെയിതുകൊണ്ട് കെ.എസ്.എസ്.പി.എ സംസ്ഥാന പ്രസിഡണ്ട് നസീം ബി.വി പറഞ്ഞു.

യോഗത്തില്‍ കേരള മാസ്റ്റേഴ്‌സ് അത് ലറ്റില്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവായ ഉദ്ഘാടക നസീം ബീവിയെയും, കണ്ണൂര്‍ സര്‍വ്വകലാശാല തലത്തില്‍ എം.എസ്.സി. സുവോളജിയില്‍ മൂന്നാം റാങ്ക് നേടിയ കുമാരി റോസ് മേരിയെയും, ലെനിന്‍ ഇറാനി സ്മാരക കവിതാ പുരസ്‌ക്കാരം, സുഹ്‌റ പടിപ്പുര അനുസ്മരണ കവിതാ പുരസ്‌കാരം, കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക കവിതാ പുരസ്‌കാരം എന്നിവ നേടിയ പയ്യം പള്ളി സെന്റ് കാതറൈന്‍സ് എച്ച്.എസ്.എസ്.അധ്യാപികയായ സ്റ്റെലമാത്യു എന്നിവരെ യോഗത്തില്‍ ആദരിച്ചു. പനമരം സി.എച്ച്.സി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ജോസി ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ്സ് എടുത്തു. ശേഷം സംഘടനാ ചര്‍ച്ചയും നടന്നു. എസ്.എസ്.പി.എ.വനിത ഫോറം വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വിജയമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.പി.എ വയനാട് ജില്ലാ പ്രസിഡണ്ട് വിപിന ചന്ദ്രന്‍ മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന കമ്മിറ്റി അംഗം മൈമൂന റഹ്‌മാന്‍ ജില്ലാ സെക്രട്ടറി രാമനുണ്ണി, ഗ്രേയ്‌സി ടീച്ചര്‍, ഓമന ടീച്ചര്‍, വേണു ഗോപാല്‍ എം.കീഴ്‌ശ്ശേരി, ടി.ഒ.റെയ്മണ്‍, ശകുന്തള ഷണ്‍മുഖന്‍, സിസിലി ഫ്രാന്‍സീസ്, ഇ.ടി.സെബാസ്റ്റ്യന്‍ മാസ്റ്റര്‍, കാര്‍മ്മല്‍ ടീച്ചര്‍, ഡെയ്‌സി മാത്യൂ ടീച്ചര്‍, വന ജാക്ഷി ടീച്ചര്‍, ചന്ദ്രിക രാധാകൃഷ്ണന്‍എന്നിവര്‍ സംസാരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • വാഹനാപകടത്തില്‍ യുവാവ് മരിച്ചു
  • വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; വേര്‍പാടില്‍ മനംനൊന്ത് നാട്
  • ചീങ്ങേരി മോഡല്‍ ഫാമില്‍ തൊഴിലാളികളെ നിയമിക്കും: മുഖ്യമന്ത്രി പിണറായി വിജയന്‍
  • ബീനാച്ചി എസ്‌റ്റേറ്റ് പട്ടയ പ്രശ്‌നം പരിഹരിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാരുമായി സംയുക്ത പഠനം നടത്തും: മുഖ്യമന്ത്രി പിണറായി വിജയന്‍.
  • മാരക മയക്കുമരുന്നായ മെത്താഫിറ്റാമിനുമായ യുവാവ് പിടിയില്‍
  • സംസ്ഥാനത്ത് ഇടത്തരം മഴ തുടരാന്‍ സാധ്യത
  • കുറുവ ഒഴികെയുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറക്കാന്‍ അനുമതി;യന്ത്രമുപയോഗിച്ചുള്ള മണ്ണ് ഖനനത്തിന് നിയന്ത്രണം തുടരും
  • ജൈവ സന്തുലിതാവസ്ഥ നിലനിര്‍ത്തി മനുഷ്യനും മറ്റ് ജീവജാലങ്ങള്‍ക്കും നിലനില്‍പ്പ് ഉറപ്പാക്കണം: മന്ത്രി ഒ.ആര്‍ കേളു
  • അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം സാമൂഹികസാംസ്‌ക്കാരിക ഉന്നമനം കൈവരിക്കണം: മന്ത്രി ഒ.ആര്‍ കേളു
  • പുഴുവരിച്ച പോത്തിറച്ചി വില്‍പ്പന നടത്തിയെന്ന പരാതി; സ്ഥാപനം അടച്ചുപൂട്ടിച്ചു
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show