കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ആര്‍ക്കും പരിക്കില്ല
മക്കിയാട്: മക്കിയാട് മരച്ചുവട് വളവില്‍ വെച്ച് കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. കാര്‍ ഓടിച്ചിരുന്ന തരുവണ സ്വദേശി കുനി ങ്ങാരത്ത് മമ്മു പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ഇന്നുച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഭവം. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ തരുവണയില്‍ നിന്നും കോറോത്തേക്ക് പോകുന്ന വഴിയായിരുന്നു അപകടമെന്നാണ് വിവരം. കാറില്‍ മറ്റു യാത്രക്കാര്‍ ആരും ഉണ്ടായിരുന്നില്ല.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍