OPEN NEWSER

Tuesday 28. Jul 2026
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

രാജ്യത്ത് 20,409 പേര്‍ക്ക് കൊവിഡ്; 47 മരണം

  • National
29 Jul 2022

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളില്‍ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,409 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 43,979,730 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സജീവ കേസുകളുടെ എണ്ണം 1,43,988 ആണ്. ഇത് ക്യുമുലേറ്റീവ് കേസുകളുടെ 0.33 ശതമാനവുമാണ്. ഇന്നലെ 47 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ ആകെ മരണസംഖ്യ 5,26,258 ആണ്. രോഗമുക്തി നിരക്ക് 98.48 ശതമാനവും. അതേസമയം കൊവിഡ് വാക്‌സിനേഷന്‍ കവറേജ് 200 കോടി കവിഞ്ഞു( 2,03,60,46,307). കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 38,63,960 പേര്‍ക്ക് വാക്‌സിന്‍ ഡോസുകള്‍ നല്‍കി. 12-14 പ്രായ വിഭാഗത്തില്‍ 3.88 കോടി ആളുകള്‍ക്ക് ആദ്യ ഡോസും 2.76 കോടി പേര്‍ക്ക് രണ്ടാം ഡോസും ലഭിച്ചു.

15-18 വയസ്സിനിടയിലുള്ള 6.11 കോടിയിലധികം ആളുകള്‍ക്ക് അവരുടെ ആദ്യ ഡോസും 5.09 കോടിയിലധികം പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 60 വയസ്സിന് മുകളിലുള്ളവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് 5.02 കോടി മുന്‍കരുതല്‍ ഡോസുകളും 18 നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 3.42 കോടിയും നല്‍കിയിട്ടുണ്ട്.

 

 

 

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • പൊന്‍കുഴി ക്ഷേത്രം കര്‍ക്കിടക വാവ് ബലി: അവലോകന യോഗം ചേര്‍ന്നു
  • ബൈക്ക് അപകടത്തില്‍ വെസ്റ്റ് ബംഗാള്‍ സ്വദേശിയായ യുവാവ് മരിച്ചു.
  • കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷൂറന്‍സ് പദ്ധതി; ജൂലായ് 31 നകം രജിസ്റ്റര്‍ ചെയ്യണം
  • വയനാട് ജില്ലാതല ഡെങ്കിവിരുദ്ധ മാസാചരണത്തിന് ബത്തേരിയില്‍ തുടക്കം
  • ദുരന്തബാധിതര്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്്: മന്ത്രി ടി.സിദ്ദിഖ്
  • തമിഴ്‌നാട് അതിര്‍ത്തിയില്‍ പോലീസിന്റെ വന്‍ രാസലഹരി വേട്ട; വാണിജ്യ അളവില്‍ എം.ഡി.എം.എ കടത്താന്‍ ശ്രമിച്ച ബൈക്ക് യാത്രികന്‍ പിടിയില്‍; 124.39 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത് അന്തര്‍ സംസ്ഥാന ലഹരിക്കടത
  • ലേണേഴ്‌സ് ഇനി ഫോണിലൂടെയും !!
  • കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
  • വൈദ്യുതി പ്രതിസന്ധി പരിഹരിക്കാതെ സര്‍ക്കാര്‍ ഇരുട്ടടിക്കെതിരെ പ്രതിഷേധ വെളിച്ചവുമായി സിപിഐഎം
  • കെട്ടിടമില്ല, പുതിയ ബാച്ചിന് ക്ലാസ് മുറിയുമില്ല; റൂസ കോളേജിനോടുള്ള സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കണം: യങ് ഡെമോക്രാറ്റ്‌സ്
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show