വാഹനാപകടത്തില്‍ മരിച്ചത് കോയമ്പത്തൂര്‍ നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥികള്‍
മുട്ടില്‍: മുട്ടില്‍ വാര്യാട് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവര്‍ കോയമ്പത്തൂര്‍ നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ഒന്നാം വര്‍ഷ വിഷ്വല്‍ കമ്മ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളാണ്. മരണപ്പെട്ട പുല്‍പ്പള്ളി കബനിഗിരി ഷെഡ് കാറ്റു വെട്ടിയില്‍ അനന്തു (20) വിന്റെ വീട്ടില്‍ ഇന്നലെ വന്ന ശേഷം വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനായി പോകവേയാണ് അപകടം. പാലക്കാട് സ്വദേശി യദു, കൊല്ലങ്കോട് സ്വദേശി മിഥുന്‍ എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേര്‍. ഇവരുടെ സുഹൃത്തുക്കളായ ഒറ്റപ്പാലം പത്തന്‍കുളം സ്വദേശി ഫവാസ്, കോഴിക്കോട് കക്കോടി കുറ്റിയാട്ട് പൊയില്‍താഴം സ്വദേശി യാദവ് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. വിനോദ് - പ്രവിത ദമ്പതികളുടെ മകനാണ് അനന്തു.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍