കെ സ്വിഫ്റ്റ് നിയന്ത്രണം വിട്ട് മറിഞ്ഞു

കര്‍ണ്ണാടക: കര്‍ണ്ണാടക നഞ്ചന്‍കോടിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് നിയന്ത്രണം വിട്ടു മറിഞ്ഞു. കോട്ടയത്ത് നിന്ന് വന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചയാണ് അപകടം ഉണ്ടായത്. ബസ് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഡ്രൈവറടക്കം അഞ്ചോളം യാത്രക്കാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. 37 യാത്രക്കാരാണ് ബസ്സിലുണ്ടായിരുന്നത്. ബെംഗളൂരുവില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ യാത്രക്കാരായി ഉണ്ടായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍
9008141200