OPEN NEWSER

Tuesday 25. Nov 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പ്ലാസ്റ്റിക്ക് നിരോധനം;വ്യക്തത വരുത്തണം: യൂത്ത് വിംഗ് 

  • Kalpetta
24 Jun 2022

 

കല്‍പ്പറ്റ: ജൂലൈ 1 മുതല്‍ നടപ്പിലാക്കാന്‍ പോകുന്ന പ്ലാസ്റ്റിക്ക് നിരോധനത്തിന് വ്യക്തത വരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നിരോധനത്തില്‍ ഉള്‍പ്പെടുന്ന പ്ലാസ്റ്റിക്ക് കവറുകള്‍, ഉല്‍പ്പന്നങ്ങള്‍, വിഭാഗങ്ങള്‍ ഏതൊക്കെയെന്ന് ഇപ്പോഴും വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും വ്യക്തമായ അറിയിപ്പുകള്‍ നല്‍കിയിട്ടില്ലെന്നും പ്ലാസ്റ്റിക്ക് നിരോധനത്തില്‍ ഉള്‍പ്പെടുന്ന സാധനങ്ങളെ കുറിച്ച് വ്യക്തമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നിരോധനത്തിന്റെ പ്രാധാന്യവും പൊതുജനത്തെ ബോധ്യപ്പെടുത്തി നിരോധനം നടപ്പിലാക്കണമെന്നും യൂത്ത് വിംഗ്.ഇക്കാര്യങ്ങളില്‍ വ്യക്തതയില്ലാതെ കടകള്‍ പരിശോധിക്കുന്നതിനും പിഴ ഈടാക്കുന്നതിനും മുതിര്‍ന്നാല്‍ ശക്തമായി നേരിടും . നിരോധനത്തില്‍  വരുന്ന സാധനങ്ങള്‍ക്ക് ബദല്‍ സംവിധാനം ഒരു ക്കുന്നതിനും സര്‍ക്കാര്‍ തയ്യാറാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കുഞ്ഞിമോന്‍ കാഞ്ചന അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജോജിന്‍.ടി. ജോയി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം നൗഷാദ് കരിമ്പനക്കല്‍ , ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സന്തോഷ് എക്‌സല്‍, ജന.സെക്രടറി റഷീദ്. സി, ട്രഷറര്‍ ഉണ്ണി കാമിയോ, ജില്ലാ ഭാരവാഹികളായ മുനിര്‍ എം.കെ, നൗഷാദ് മിന്നാരം, ബാബുരാജേഷ്, റെജിലാസ് . കെ.എ, സുദീപ്, റഫീഖ് ഗ്രാന്റ്, യൂനസ് പൂമ്പാറ്റ, പ്രസംഗിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • മുനിസിപ്പാലിറ്റികളില്‍ ജനവിധി തേടുന്നത് 319 സ്ഥാനാര്‍ത്ഥികള്‍
  • തദ്ദേശ തെരഞ്ഞെടുപ്പ്: പൊതുനിരീക്ഷകനും ചെലവ് നിരീക്ഷകരും വയനാട് ജില്ലയിലെത്തി
  • തദ്ദേശ തെരഞ്ഞെടുപ്പ്: പ്രചാരണങ്ങള്‍ പരിശോധിക്കാന്‍ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ്
  • എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി നാളെ വയനാട് ജില്ലയില്‍
  • മയക്കുമരുന്ന് ഗുളികളുമായി യുവാവ് പിടിയിലായി
  • കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചു; ഓട്ടോ ഡ്രൈവര്‍ മരിച്ചു
  • ഇന്നും മഴയുണ്ട്; ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
  • തദ്ദേശ തെരഞ്ഞെടുപ്പ്: വയനാട് ജില്ലയില്‍ ആകെ സ്വീകരിച്ചത് 4809 പത്രികകള്‍, സ്ഥാനാര്‍ത്ഥികള്‍ 3164
  • ഓണ്‍ലൈനായി ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത യുവാവ് പിടിയില്‍.
  • ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പിടികൂടി
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show