നെസ്റ്റോക്ക് മുമ്പില്‍ ട്രേഡ് യൂണിയന് സമരം ശക്തമാകുന്നു
കല്‍പ്പറ്റ: കല്‍പ്പറ്റയിലെ നെസ്റ്റോ ഹൈപ്പെര്മാര്ക്കെറ്റിലെ ചരക്ക് കയറ്റിറക്കുമായി ബന്ധപ്പെട്ട് സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന സമരം ശക്തമാകുന്നു. ചുമട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലും , തൊഴില്‍ വകുപ്പിലും, വ്യാപാരി വ്യവസായി സംഘടനകളും അംഗീകരിച്ച് വരുന്ന നിശ്ചയിച്ച കൂലി മാത്രം വാങ്ങി നല്ല സഹകരണത്തോടെ തൊഴിലെടുത്ത് വരുന്ന ചുമട്ടു തൊഴിലാളികളുടെ അവകാശത്തെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണ് നെസ്റ്റോ അധികൃതര്‍ സ്വീകരിക്കുന്നതെന്നാണ് ട്രേഡ് യൂണിയന് നേതാക്കള്‍ പറയുന്നത്. എന്നാല്‍ സമരം അനാവശ്യമാണെന്നും , തങ്ങള്‍ക്ക് ലേബര്‍ കാര്‍ഡുള്ള തൊഴിലാളികളുണ്ടെന്നും, യൂണിയനുകള്‍ സമരത്തിലൂടെ സ്ഥാപനം പൂട്ടിക്കാനുള്ള ഗൂഢ നീക്കത്തിനാണ് ശ്രമിക്കുന്നതെന്നും കോടതി വിധിയുടെ പകര്‍പ്പോടെ തങ്ങള്‍ പോലീസ് പ്രൊട്ടക്ഷന്‍ ആവശ്യപ്പെടുമെന്നും നെസ്റ്റോ ഓപ്പറേഷന് മാനേജര്‍ അലി നവാസ് പറഞ്ഞു.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍