എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.26 ശതമാനം വിജയം

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ 99.26 ശതമാനം വിജയം. പരീക്ഷ എഴുതയിവരില്‍ 4,23,303 കുട്ടികള്‍ ഉപരിപഠനത്തിനു യോഗ്യത നേടി. 44363 വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് സ്വന്തമാക്കി. കണ്ണൂര്‍ ജില്ലയിലാണ് വിജയശതമാനം കൂടുതല്‍ കുറവ് വയനാട്ടില്‍. 2961 പരീക്ഷ കേന്ദ്രങ്ങളിലായി 4,26,469 കുട്ടികള്‍ പരീക്ഷ എഴുതി. ഇതില്‍ 4,23,303 കുട്ടികള്‍ ഉപരിപഠനത്തിനു യോഗ്യത നേടി. ആകെ വിജയശതമാനം 99.26 ശതമാനം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവാണിത്. പരീക്ഷ എഴുതിയവരില്‍ 44,363 കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് സ്വന്തമാക്കി. ഗ്രേസ് മാര്‍ക്ക് ഇല്ലാതിരുന്നിട്ടും കുട്ടികള്‍ മികച്ച മാര്‍ക്ക് നേടിയെന്ന് ജേതാക്കളെ അനുമോദിച്ചു കൊണ്ട് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
എസ്എസ്എല്‍സി പ്രൈവറ്റ് പഴയ സ്‌കീമില്‍ പരീക്ഷ എഴുതിയ 134 പേരില്‍ 96 പേര്‍ ഉപരിപഠനത്തിന് യോഗ്യത നേടി വിജയശതമാനം 70.9 ശതമാനം. വിജയശതമാനം കൂടിയ വിദ്യാഭ്യാസ ജില്ല കോട്ടയത്തെ പാലയാണ്. വിജയശതമാനം കുറവ് തിരുവനന്തപുരത്തെ ആറ്റിങ്ങലിലും. ഈ വര്‍ഷം കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഫുള്‍ എ പ്ലസ് നേടിയത് മലപ്പുറം ജില്ലയിലാണ്. മലപ്പുറത്തെ 3024 മിടുക്കന്‍മാരും മിടുക്കികളുമാണ് ഈ നേട്ടം സ്വന്തമാക്കിയത്.
ഗള്‍ഫ് സെന്ററുകളില്‍ പരീക്ഷ എഴുതിയ 571 പേരില്‍ 561 പേരും വിജയിച്ചു. 97.25 ശതമാനമാണ് വിജയം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷ എഴുതിയത് മലപ്പുറം പികെഎംഎച്ച്എസില്‍ ആണ് 2104 പേര്‍. തിരുവനന്തപുരം പട്ടം സെന്റ് മേരീസില്‍ 1618 പേരും പരീക്ഷ എഴുതി. ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ പരീക്ഷ എഴുതിയ 2977 കുട്ടികളില്‍ 2912 കുട്ടികള്‍ ജയിച്ചു. 99.49% ആണ് വിജയശതമാനം. 112 പേര്‍ ഫുള്‍ എ പ്ലസ് നേടി.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍