ആധാര്‍ ദുരുപയോഗം തടയും, ഇനി മുതല്‍ നല്‍കേണ്ടത് മാസ്‌ക് ചെയ്ത ആധാര്‍ കാര്‍ഡ്
ഡല്‍ഹി: ആധാര്‍ ദുരുപയോഗം തടയാനുള്ള നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. മാസ്‌ക് ചെയ്ത ആധാര്‍ കാര്‍ഡ് നല്‍കണമെന്നാണ് പുതിയ നിര്‍ദ്ദേശം. കാര്‍ഡിലെ അവസാന നാലക്ക നമ്പര്‍ മാത്രം കാണുന്നതാണ് മാസ്‌ക്‌ചെയ്ത ആധാര്‍ കോപ്പി. myaadhaar.uidai.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും മാസ്‌ക് ചെയ്ത ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം.
ആധാര്‍ കാര്‍ഡിന്റെ ഫോട്ടോകോപ്പി ആര്‍ക്കും നല്‍കരുതെന്ന കര്‍ശന നിര്‍ദേശമാണ് സര്‍ക്കാര്‍ നല്‍കുന്നത്. UIDAIല്‍നിന്ന് ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ തിരിച്ചറിയലിനായി ആധാര്‍ ഉപയോഗിക്കാനാകൂ. ഹോട്ടലുകളോ തിയേറ്ററുകളോ ലൈസന്‍സില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാര്‍കാര്‍ഡിന്റെ പകര്‍പ്പുകള്‍ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്.
സ്വകാര്യസ്ഥാപനങ്ങള്‍ ആധാര്‍കാര്‍ഡ് ആവശ്യപ്പെട്ടാല്‍, അവര്‍ക്ക് അംഗീകൃത ലൈസന്‍സുണ്ടോയെന്ന് പരിശോധിക്കമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയമാണ് നിര്‍ദേശം പുറത്തിറക്കിയത്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍