എം.ഡി.എം.എയുമായി യുവാവ് പിടിയില്‍
നിരവില്‍പ്പുഴ: പക്രന്തളത്ത് വാഹന പരിശോധനക്കിടെ 0.66 ഗ്രാം എംഡിഎംഎ യുമായി കാറില്‍ സഞ്ചരിച്ച യുവാവിനെ തൊണ്ടര്‍നാട് പോലീസ് പിടികൂടി. കുറ്റ്യാടി കായക്കൊടി തേങ്ങുള്ളത്തില് വീട്ടില്‍ ഉനൈസ് (27) ആണ് പിടിയിലായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന കെ എല്‍ 56 എന്‍ 9847 ബൊലേനോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. തൊണ്ടര്‍നാട് എസ്.ഐ പിജി രാംജിത്ത്, അഡി.എസ് ഐ രാജന്, സി.പി.ഒ മാരായ അസ്ബീര്‍, യൂനസ്, ചന്ദ്രകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
കമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍