OPEN NEWSER

Sunday 13. Jul 2025
  • Contact
  • Privacy
  • App Download

Social

  • Home
  • Keralam
  • National
  • Wayanad
    • Mananthavadi
    • Batheri
    • Kalpetta
  • Don't Miss
  • Sheershasanam
  • Ariyippukal
  • Accidents
  • Obituary
  • General
  • Pravasi
  • Charity
  • Tech
  • Health

പൂരത്തിനിടയിലെ പുതിയ മുഖം : ആളാരാണെന്ന് അറിഞ്ഞപ്പോള്‍ കയ്യടിച്ച് സോഷ്യല്‍മീഡിയ

  • Keralam
17 May 2022

 

തൃശൂര്‍: തൃശൂര്‍ പൂരം കാണാന്‍ വ്യവസായി ബോബി ചെമ്മണൂര്‍  എത്തിയത് വ്യത്യസ്ത ലുക്കില്‍.  മുണ്ടും കുപ്പായവും ധരിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള ബോബി പാന്റ്സും ഷര്‍ട്ടുമിട്ടാണ് പൂരത്തിന് എത്തിയത്. വെപ്പു താടിയും മീശയും വച്ച്, മുടി പോണി ടെയില്‍ സ്റ്റൈലില്‍ കെട്ടി കയ്യിലൊരു കാലന്‍ കുടയുമായി ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാനാവാത്ത രൂപത്തിലാണ് ബോബി ലക്ഷക്കണക്കിന് വരുന്ന ജനങ്ങള്‍ക്കിടയിലേക്ക് എത്തിയത്. കൂളിങ് ഗ്ലാസും വച്ചിരുന്നു. ഈ ലുക്കില്‍ പൂരപ്പറമ്പിലും പ്രദര്‍ശനശാലയിലും കാഴ്ചകള്‍ കണ്ടു നടക്കുന്ന ബോബിയുടെ വിഡിയോ വൈറലാണ്. പൂരനഗരിയിലെ സ്റ്റാളില്‍നിന്നും ബോബി ആഹാരം കഴിക്കുന്നതും ഗെയിമുകളില്‍ പങ്കെടുക്കുന്നതും വിഡിയോയിലുണ്ട്. ഒരാള്‍ സംശയം തോന്നി അടുത്തെത്തി ബോബിയല്ലേ എന്നു ചോദിച്ചത് ബോബിയെ അദ്ഭുതപ്പെടുത്തുന്നുമുണ്ട്. 'താടി കണ്ടാല്‍ വെപ്പാണെന്ന് അറിഞ്ഞൂടേ' എന്നു പറഞ്ഞ അയാളോട് 'നിങ്ങളൊരു സംഭവമാണെന്ന്' ബോബി പറയുന്നതും കേള്‍ക്കാം.

അതിനു തൊട്ടു മുമ്പുള്ള ദിവസം വന്‍ ജനാവലിയ്ക്കുമുന്നില്‍ നില്‍ക്കുന്ന ബോബിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. ആള്‍ക്കൂട്ടത്തിനു നടുവില്‍ ആര്‍ക്കും തിരിച്ചറിയാനാവാതെ നടക്കുന്നതിന്റെ ഒരു സുഖം ഒന്നറിയാനുള്ള കൗതുകം കൊണ്ടാണ് താനിങ്ങനെ ചെയ്തതെന്നും  തനിക്കുപോലും തിരിച്ചറിയാത്ത രീതിയില്‍ വേഷം മാറിയിട്ടും ആള്‍ക്കാര്‍ തന്നെ തിരിച്ചറിയുന്നുണ്ടെങ്കില്‍ അത് ആള്‍ക്കാര്‍ തന്നെ അത്രമാത്രം സ്നേഹിക്കുന്നതുകൊണ്ടാണെന്നും അതില്‍ അതിയായ ആഹ്ലാദമുണ്ടെന്നും ബോബി പ്രതികരിച്ചു.

 

advt_31.jpg
SAPACVACENT4.jpg


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍




LATEST NEWS

  • സുഗമമായ ഗതാഗതം സര്‍ക്കാര്‍ ഉത്തരവാദിത്തമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ;കല്ലട്ടി പാലം പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
  • അടിസ്ഥാന പശ്ചാത്തല മേഖലയിലെ വികസനം സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി പി.എ മുഹമ്മദ് റിയാസ്
  • ലഹരി കടത്തിലെ മുഖ്യ കണ്ണിയും നിരന്തര കുറ്റവാളിയുമായ ജംഷീര്‍ അലി കാപ്പ നിയമ പ്രകാരം പിടിയില്‍ ;അറസ്റ്റ് ചെയ്തത് സംസ്ഥാനത്തെ ലഹരിക്കടത്ത് /കവര്‍ച്ചാ സംഘങ്ങളിലെ പ്രധാന കണ്ണിയെ
  • ഉരുള്‍ ബാധിതരുടെ ഡാറ്റ എന്റോള്‍മെന്റ് പുരോഗമിക്കുന്നു; രണ്ടാംദിനം 123 ഗുണഭോക്താക്കള്‍ വിവരങ്ങള്‍ കൈമാറി; എന്റോള്‍മെന്റ് നാളെ കൂടി
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3 യ്ക്ക് തുടക്കമായി
  • സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കില്‍
  • പോക്‌സോ കേസ്; പ്രതിക്ക് 60 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും
  • അതിഥി തൊഴിലാളികളുടെ ആരോഗ്യം; 2024 മുതല്‍ റിപ്പോര്‍ട്ട് ചെയ്തത് 23 മന്ത് കേസുകള്‍ മാത്രം
  • വയനാട് മഡ് ഫെസ്റ്റ് സീസണ്‍ 3; മന്ത്രി മുഹമ്മദ് റിയാസ് നാളെ ഉദ്ഘാടനം ചെയ്യും
  • മന്ത്രി മുഹമ്മദ് റിയാസ് നാളെ വയനാട് ജില്ലയില്‍
Home | Mananthavadi | Batheri | Kalpetta | Music | Book Shelf | Don't Miss | Tech | Obituary | Health
© Copyright 2020- OpenNewser powered by Rafeek.in
Show