എം.ജി പ്രസാദിനെ അനുമോദിച്ചു.

തൊണ്ടര്‍നാട്: വ്യത്യസ്തമായ രീതിയില്‍ ഗാനം ആലപിച്ച് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡിന് അര്‍ഹനായ തൊണ്ടര്‍നാട് കരിമ്പില്‍ സ്വദേശി എം.ജി പ്രസാദിനെ സിപിഎം കരിമ്പില്‍ വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റിയുടെയും ഡിവൈഎഫ്‌ഐ കരിമ്പില്‍ യൂണിറ്റ് കമ്മിറ്റിയുടെയും നേതൃത്വത്തില്‍ അനുമോദിച്ചു. സാധാരണ ഗതിയില്‍ പാടാന്‍ പ്രയാസമുളള ഗാനം, തന്നെക്കാള്‍ ഭാരമുള്ള വ്യക്തിയെ വയറിന് മുകളില്‍നിര്‍ത്തി പതിനഞ്ച് മിനിറ്റ് നാല്‍പ്പത്തി നാല് സെക്കന്‍ഡുകള്‍ കിടന്ന് കൊണ്ട് ആലപിച്ചതിനാണ് പ്രസാദിന് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ലഭിച്ചത്.മുന്‍പ് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സും ലഭിച്ചിരുന്നു. അനുമോദന ചടങ്ങില്‍ ഷനോജ് കരിമ്പില്‍, അജിത് കരിമ്പില്‍, രതീഷ് പുറവഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍