ബൈക്കിടിച്ച് കാല്‍നടയാത്രികനായ വയോധികന്‍ മരിച്ചു

വാളാട്: വാളാട് തോളക്കരയില്‍ ബൈക്കിടിച്ച് വയോധികന്‍ മരിച്ചു. വാളാട് തോളക്കര കോളനിയിലെ ചാമന്‍ (85) ആണ് മരണപ്പെട്ടത്. രിമ്പില്‍ സ്വദേശി അഭിഷേക് എന്ന വ്യക്തി ഓടിച്ച കെ.എല്‍ 28 ഡി 3846 നമ്പര്‍ ബൈക്കാണ് അപകടത്തിനിടയാക്കിയത്. നടന്നു പോകുകയായിരുന്ന ചാമനെ ബൈക്കിടിച്ചതായാണ് നാട്ടുകാര്‍ പറയുന്നത്. ഇന്ന് രാത്രി 7.45 ഓടെയാണ് സംഭവം. മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ: കറുത്ത. മക്കള്‍: ഉണ്ണിക്കന്‍, ശങ്കരന്‍,ശാന്ത.


കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍