കാട്ടിക്കുളം സ്വദേശിയായ യുവാവ് എറണാകുളത്ത് വാഹനാപകടത്തില്‍ മരിച്ചു
കാട്ടിക്കുളം: കാട്ടിക്കുളം മജിസ്‌ട്രേറ്റ് കവലയിലെ തെക്കരതൊടി ഉസ്മാന്റേയും, സഫിയയുടേയും മകനായ ജസീം (26) ആണ് മരിച്ചത്. എറണാകുളം പാലാരിവട്ടത്ത് ടാക്‌സി ഡ്രൈവറായിരുന്ന ജസീം സുഹൃത്തിനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കാറിടിച്ചാണ് അപകടമെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെയാണ് സംഭവം. സഹയാത്രികന്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ജാംഷിഷാന്‍, ജസ്‌ന എന്നിവര്‍ സഹോദരങ്ങളാണ്.
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ ഓപ്പൺന്യൂസറിന്റെത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍